പട്ടികജാതി വികസന വകുപ്പിലെ ആധുനികവൽക്കരണവും ഇ-ഗവേണൻസ് സംരംഭങ്ങളും (2225-01-001-94)
Scheme Code WBC 279
Budget Estimate (Rs lakh) 500
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളുടെയും സ്ഥാപനങ്ങളുടേയും നവീകരണത്തിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഘടകങ്ങൾ താഴെ പറയുന്നവയാണ്.
ദേശീയ സ്ഥാപനങ്ങളിലോ ഏതെങ്കിലും അംഗീകൃത ഏജൻസികളിലോ ഉൾപ്പെടെ പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം.
കമ്പ്യൂട്ടറുകൾ, ലാപ്പ്ടോപ്പുകൾ, പ്രിൻ്ററുകൾ, ഫോട്ടോകോപ്പിയർകൾ, സ്കാനറുകൾ, വോയിസ് റെക്കോർഡർ, എൽസിഡി പ്രൊജക്ടർ, ഇൻ്ററാക്ടീവ് പാനലുകൾ എന്നിവ വാങ്ങുക, പഴയ കമ്പ്യൂട്ടറുകൾ മാറ്റി സ്ഥാപിക്കൽ, വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന് LAN സൗകര്യവും വീഡിയോ കോൺഫറൻസ് സൗകര്യങ്ങളും സജ്ജമാക്കുക.
വെബ്സൈറ്റിന്റേയും. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വികസനവും നവീകരണവും, ഇ ഓഫീസ് സ്ഥാപിക്കൽ, വെബ് സൈറ്റ് മെയിന്റനൻസ്, എ.എം.സി ചാർജ്ജുകൾ, ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലേയും ഇന്റർനെറ്റ് ചാർജ്ജുകൾ, പട്ടികജാതി വികസന വകുപ്പ് നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐ.റ്റി.ഐ.കളിലും സ്മാർട്ട് ക്ലാസ്സുമുറികളും ലൈബ്രറിയും സ്ഥാപിക്കൽ.
എല്ലാ വിഭാഗം ഗുണഭോക്താക്കൾക്കും നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കൽ, ടെക്നിക്കൽ അസിസ്റ്റൻ്റ്മാർക്കുള്ള ഓണറേറിയം. ഇ-പ്രൊക്യൂർമെൻ്റ്, ജീവനക്കാർക്കുള്ള ഐഡി കാർഡുകൾ മുതലായവ.
വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ആവശ്യമായ അപേക്ഷാ ഫോമുകളുടെയും രജിസ്റ്ററുകളുടെയും വിതരണം, പരസ്യചാർജുകൾ, വകുപ്പിന് കീഴിലുള്ള പരിപാടികളുടെ പ്രചരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും.
പോസ്റ്ററുകൾ, ഗൈഡുകൾ, ബുക്ക് ലെറ്റുകൾ, ജേർണലുകൾ, പടവുകൾ പോലെയുള്ള വകുപ്പിലെ പ്രസിദ്ധീകരണങ്ങളുടെ അച്ചടി, വകുപ്പിൻ്റെ വികസനഗൈഡ്, ലഘുലേഖകൾ എന്നിവയുടെ അച്ചടിയും, പദ്ധതികളുടെയും പ്രധാന സംഭവങ്ങളുടെയും ഡോക്യുമെന്റേഷനും, പട്ടികജാതിക്കാരുടെ തെരഞ്ഞെടുത്ത സാഹിത്യ കൃതികളുടെ പ്രസിദ്ധീകരണവും.
പദ്ധതികളുടെ മോണിറ്ററിംഗ് നടത്തുന്നതിനായി ഫീല്‌ഡ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് സർക്കാർ മാനദണ്ഡത്തിന് വിധേയമായി വഹനങ്ങൾ വാടകയ്ക്ക് എടുക്കുക.
ഡിജിറ്റൽ രീതിയിൽ പട്ടികജാതി സർവ്വെ പുതുക്കുക.
വിവര വിദ്യാഭ്യാസ വിനിമയ പരിപാടികൾ.
പട്ടികജാതി വികസനത്തിനായി പട്ടികജാതി വികസന വകുപ്പും പ്രാദേശിക സർക്കാരുകളും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകനം, മോണിറ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ.
തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾ നടപ്പിലാക്കുന്ന പട്ടികജാതി ഉപപദ്ധതികളുടേതുൾപ്പെടെയുള്ള പദ്ധതികളുടെ കാര്യക്ഷമമായ മോണിറ്ററിംഗിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഒരു എം.ഐ.എസ് സ്സോഫ്റ്റ് വെയർ യൂണിറ്റ് ഉപയോഗിച്ചുകൊണ്ട് ഡയറക്ടറേറ്റിലെ പ്ലാനിംഗ് ആൻഡ് മോണിറ്ററിംഗ് സെൽ ശക്തിപ്പെടുത്തുക.
ഫീൽഡ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് സർക്കാർ മാനദണ്ഡപ്രകാരം ക്ലോസ്‌ഡ് യൂസർ ഗ്രൂപ്പ് മൊബൈൽ കണക്ഷൻ.
നന്ദാവനത്തുള്ള ഡയറക്ടറേറ്റ് കെട്ടിടത്തിൽ അധിക സൗകര്യങ്ങൾ, ഡയറക്ടറേറ്റിലും, പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും കമ്പ്യൂട്ടർവത്ക്കരണവും അടിസ്ഥാന സൗകര്യ വികസനവും
പുതിയ ഡയറക്ടറേറ്റ് കെട്ടിടത്തിന്റെയും ഡോ. അംബേദ്‌കർ ഭവനത്തിന്റെയും പൂർത്തിയാക്കാത്ത പ്രവൃത്തികളും പരിപാലനവും.
വകുപ്പിന്റെ ഡിജിറ്റലൈസേഷനും ഓട്ടോമേഷനും.
ഡയറക്ടറേറ്റിലും ജില്ലാ-ബ്ലോക്ക് തല ഓഫീസുകളിലും ഇ-ഓഫീസ് സൌകര്യങ്ങൾ വ്യാപിപ്പിക്കുകയും വകുപ്പിൻ്റെ ഡിജിറ്റലൈസേഷൻ്റെ ഭാഗമായി നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ടാബ് നൽകലും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രശസ്തമായ അക്കാദമിക്, ടെക്നിക്കൽ സ്ഥാപനങ്ങൾ/ ഏജൻസികൾ മുഖേന വകുപ്പിൻ്റെ പ്രധാനപ്പെട്ടതും പുതിയതുമായ വികസന പദ്ധതികൾക്കായി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കുള്ള ചെലവുകൾ.
ടെക്നിക്കൽ അസിസ്റ്റൻ്റ്/സപ്പോർട്ടിംഗ് എഞ്ചിനീയർമാർക്കുള്ള ഓണറേറിയം
പ്ലാനിംഗ് ആൻഡ് മോണിറ്ററിംഗ് വിഭാഗത്തിന് കീഴിൽ എസ്.സി. ഡയറക്ടറേറ്റിൽ ഐ.ടി സെല്ലിന്റെ രൂപീകരണവും നടത്തിപ്പ് ചെലവുകളും മറ്റ് അനുബന്ധ ചെലവുകളും.
പട്ടികജാതി വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ചും, തൊഴിൽ സാധ്യതകളെക്കുറിച്ചും വിവരങ്ങൾ നൽകുന്നതിനായുള്ള ഹാൻഡ് ഹോൽഡിങ് സെല്ലിന്റെ പ്രവർത്തനം.
വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, പ്രിൻ്ററുകൾ, ഫോട്ടോകോപ്പിയറുകൾ, ടോണർ/റീഫിൽ, LAN എന്നിവയുടെയും മറ്റെല്ലാ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും റിപ്പയർ, മെയിൻ്റനൻസ് ചാർജ്.
പ്ലാൻ സ്കീമുകളുടെ നടത്തിപ്പിനായി എസ്.സി ഡയറക്ടറേറ്റിൽ ടോൾ ഫ്രീ കോൾ സെന്റർ/പരാതി പരിഹാര സെൽ സ്ഥാപിക്കൽ
കേരളത്തിലെ 30.39 ലക്ഷം പട്ടികജാതിക്കാരെയും 26,342 പട്ടികജാതി കോളനികളെയും ഉൾക്കൊള്ളുന്ന ആൻഡ്രോയിഡ് അധിഷ്ഠിത സാമൂഹിക-സാമ്പത്തിക സാധ്യമാക്കുന്നതിന് ഡയറക്ടറേറ്റ് തലത്തിൽ ഡാറ്റാ ബാങ്ക് സ്ഥാപിക്കുക.
സർവേ ഡോക്യുമെന്റേഷൻ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, സർവേകൾ, മേളകൾ, പഠനങ്ങൾ, പരിശീലനം. റിപ്പോർട്ടുകളുടെയും രേഖകളുടെയും തയ്യാറാക്കലും പ്രസിദ്ധീകരണവും, എക്സിബിഷനുകൾ, വർക്ക്ഷോപ്പുകൾ, തൊഴിൽ മേളകൾ, മറ്റ് വിവിധ പ്രവർത്തനങ്ങൾ.
ഡയറക്ടറേറ്റിൽ ലൈബ്രറി സ്ഥാപിക്കൽ, ഓൺലൈൻ ഡാറ്റാ ബേസ്/ഓൺലൈൻ ജേർണലുകൾ/ സ്ഥാപന അംഗത്വം എന്നിവയുടെ സബ്സ്ക്രിപ്ഷൻ, ജേണലുകൾ/ പുസ്തകങ്ങൾ/ പത്രങ്ങൾ/ഇ-ബുക്കുകൾ, മാനവശേഷി പിന്തുണ.
ജില്ലാ ഓഫീസുകൾക്കായി വാഹനം വാടകയ്ക്കെടുക്കൽ.
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മികച്ച സ്ഥാപനത്തിനും ഓഫീസർമാർക്കും ഓഫീസുകൾക്കുമുള്ള അവാർഡുകൾ
മികച്ച പട്ടികജാതി സംരംഭകർക്കുള്ള പ്രത്യേക അവാർഡ്.
ഓഫീസർമാർക്കുള്ള കാര്യക്ഷമത പരിപോഷണ പരിപാടികൾ, പരിശീലനവും എക്സ്പോഷർ സന്ദർശനങ്ങളും (ദേശീയവും അന്തർദേശീയവും ഉൾപ്പെടെ).
ആർട്ട് എക്സിബിഷനുകളും വിദേശ ഭാഷാ പഠന പരിപാടികളും നടത്തുന്നതിനുള്ള ചെലവുകൾ.